ആകെ പേജ്‌കാഴ്‌ചകള്‍

2012 ഒക്‌ടോബർ 9, ചൊവ്വാഴ്ച

പിന്നിട്ട വഴികള്‍

                                                      

ആദ്യ മഴയേറ്റ മണ്ണിന്‍ ഗന്ധവും 
ആദ്യമെന്നെ തലോടിയ കൈകളും 
ഓര്‍മയിലെന്നും
അന്നെന്നെ തഴുകി തലോടിയ കാറ്റിന്നു
മണ്ണിന്‍  ഗന്ധം മാത്രം 
ഇന്നലകളിലെ സൌഹ്രദം എനിക്ക് സ്വാന്തനമായ്‌ ,വഴികാട്ടിയായ്‌
ഇന്നലെകളിലെ സുര്യ  പ്രഭ 
അന്നെന്നെ  ജ്വാല മുഖനാക്കി 

പിന്നിട്ട വഴികളിലോന്നും 
രക്തകറ പുരണ്ടതെയില്ല
ഇന്നെനിക്കെന്നെ നഷ്ടമാവുന്നുവോ 
ജീവിത സായാഹ്നങ്ങള്‍  ഇന്നലകളുടെ ഓര്‍മകളില്‍ മുഴുകി ..

നഷ്ട സ്വപ്നം

                                നഷ്ട സ്വപ്നം 

ഇടനാഴിയിലെ കിളിവാതിലില്‍ 
ഇരു മിഴികളെന്റെ മനം കവര്‍ന്നതും
 കൈകള്‍  കോര്‍ത്തു പാട വരമ്പിലൂടെ നടന്നതും 
അമ്പല കുളത്തിണ്ണയില്‍ ഇമകള്‍ വെട്ടി
 ആരുമറിയാതെ കൈമാറിയ സ്നേഹവും 
കലാലയ വരാന്തകളില്‍ തൊട്ടുരുമ്മി നടന്നതും   
എല്ലാം   ഇന്നലെകളുടെ ഓര്‍മ്മകള്‍ മാത്രം 

ദശാന്തരങ്ങള്‍  കഴിഞ്ഞും  മായാതെ മറയാതെ മനസ്സിന്റെ കോണിലെങ്ങോ 
കുഴിച്ചു മൂടിയ പ്രണയം 

ജീവിത നൌക  കരയണയാന്‍ ഇനിയെത്ര നാള്‍ 
അലകളിലാടി ഉലയുന്നു,  തീരം എത്രയോ വിദൂരം .....

2010 നവംബർ 24, ബുധനാഴ്‌ച

അന്ധനായ കിണ്ണന്‍

                          അന്ധനായ കിണ്ണന്‍ (കൃഷ്ണേട്ടന്‍ )

ഉദയ സുര്യന്റെ കിരണങ്ങളും കൂടെ മനസ്സിനെ തലോടുന്ന മന്തമാരുതനും, രാവിലെ എഴുനേറ്റു പച്ച പുതച്ച വയലോരങ്ങളിലേക്ക് കണ്ണും നട്ട് വീടിന്റെ ഉമ്മറത്ത് ഏതോ സ്വപ്ന ലോകത്ത് എന്ന പോലെ ഇരിക്കുകയാണ് കിണ്ണന്‍ .........വന്നു ചായ കുടി കിണ്ണ ..
ഉം ..ഇപ്പ വരാം ..മുഖം കഴുകി കിണ്ണന്‍ ചായ കുടിക്കുവാന്‍ തുടങ്ങി .........ഇന്ന് സ്കുള്‍ തുറക്കുകയല്ലേ? അമ്മയുടെ ചോദ്യം
ഉം ,വീണ്ടും ഒരു മുളല്‍ മാത്രം .............എന്നാ വേഗം കഴിക്ക്.എന്നിട്ട് കുളിച്ചു വാ,
കിണ്ണന്‍ ഭക്ഷണം കഴിച്ചു വീടിന്റെ അരികിലുടെ ഒഴുകുന്ന ചെറിയ അരുവിയിലോട്ടു നടന്നു .ആകാശത്തിന്റെ നീലിമ ,കിളികളുടെ ശബ്ദങ്ങള്‍ വയലോരത്തിന്റെ ഹരിത ഭംഗി ,എല്ലാം ആസ്വദിച്ചു അല്‍പ്പനേരം കുടി അരുവിക്കരികില്‍ നിന്നു.........കുളി കഴിഞ്ഞു പുത്തനുടുപ്പുകളും ധരിച്ചു പുതിയ പാഠ പുസ്തകങ്ങളും കയ്യില്‍ പിടിച്ചു വിദ്യാലയത്തിലേക്ക്‌ നടന്നു നീങ്ങി ,പോകുന്ന വഴിക്ക് വഴി വക്കിലെ ഉപയോഗ ശുന്യമായ പഴയ കിണറ്റിലേക്ക് ഒരു ചെറിയ കല്ലെടുതിട്ടു ,ആ ശബ്ദം കൂടി കേട്ടാലെ കിണ്ണന് സന്തോഷമാവു ..കണ്ണില്‍ നിന്നും മായുന്നത് വരെ അവനെയും നോക്കി അമ്മ ആ കൊച്ചു വീടിന്റെ പടിക്കല്‍ നില്കുകയായിരുന്നു ..
വര്‍ഷങ്ങള്‍ കടന്നു പോയി കിണ്ണന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം ഒരു ദിവസം കിണ്ണനെയും കുട്ടി അവന്റെ രണ്ടു കുട്ടുകാര്‍ വീട്ടിലേക്കു വന്നു ,എന്തെ കിണ്ണ ഇന്ന് നേരത്തെ സ്കുള്‍ വിട്ടോ? അമ്മ ചോദിച്ചു . .ഇല്ല ,അവനു സുഖമില്ല ,കുട്ടുകാര്‍ ഉത്തരം പറഞ്ഞു ..എന്തെ എന്ത് പറ്റി? അവന്റെ കണ്ണ് വേദനിക്കുന്നു ,വീട്ടില്‍ പോയ്‌കൊള്ളാന്‍ അധ്യാപകന്‍ പറഞ്ഞു .അമ്മയുടെ മുഖം ആകെ വിളര്‍ത്തു ,കിണ്ണ എന്തുപറ്റിയെടാ നിനക്ക് അമ്മയോട് പറ ..വേദന കൊണ്ട് കിണ്ണന്‍ മിണ്ടാതെ നില്‍ക്കുകയായിരുന്നു ..ഈശ്വര എന്റെ മോനെന്തു പറ്റി ..വയലില്‍ പണിയെടുത്തു കൊണ്ടിരുന്ന അച്ഛനെ വിളിച്ചു വരുത്തി ..കിണ്ണനെയും കൊണ്ട് ആശുപത്രിയിലോട്ടു നടന്നു ..
എന്താണ് ഡോക്ടര്‍ കുഴപ്പം ?അച്ഛന്‍ ഡോക്ടറോട് ചോദിച്ചു ..കാഴ്ച ശക്തി കുറഞ്ഞു വരുകയാണെന്ന് സംശയമുണ്ട് .എന്തായാലും ഈ മരുന്ന് രണ്ടു ദിവസം കഴിക്ക് എന്നിട്ട് എന്നെ വന്നു കാണു ,ഡോക്ടര്‍ മറുപടി പറഞ്ഞു ..മരുന്ന് വേടിച്ചു അവര്‍ വീട്ടിലേക്കു തിരിച്ചു .
കിണ്ണനില് മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല ,കാഴ്ച കുറഞ്ഞു വരുന്നു .
ആ കുടുംബത്തിന്റെ തണലാണ്‌ അവന്‍ അവരുടെ ഏക ആശ്രയം ഏക സന്തതി ,കുടുംബത്തിന്റെ വിളക്ക്..അങ്ങിനെ എല്ലാം എല്ലാമാണ് കിണ്ണന്‍ .വലിയ വലിയ ആശുപത്രികളില്‍ കേറിയിറങ്ങി ,പേരിടാത്ത രോഗം ,വൈദ്യ ലോകം കൈ മലര്‍ത്തുന്നു ........ഈശ്വര ഞങ്ങളുടെ കിണ്ണന്‍ ..........ആ അമ്മയുടെ നെഞ്ചുരുകി. പത്തു വയസ്സായപ്പോഴേക്കും കിണ്ണന്റെ കാഴ്ച പുര്‍ണമായും നഷ്ടപെട്ടു.അവന്‍ അന്ധകാരത്തിലേക്ക് നീങ്ങി ,പഠനം ഉപേക്ഷിച്ചു .ഗ്രാമത്തിന്റെ മനോഹാരിത പകര്‍ന്നു നല്‍കാന്‍ അവന്റെ കണ്ണുകള്‍ക്കാവുന്നില്ല.എന്നും കണി കണ്ടു ഉണരാറുള്ള അമ്മയുടെ മുഖവും .എല്ലാം നഷ്ടപ്പെടുകയായിരുന്നു ..അന്ധത വീടിന്റെ ഒരു മുലയില്‍ കിണ്ണനെ ഒതുക്കി..
പതിനേഴു വയസ്സായപ്പോഴേക്കും അച്ഛനും അമ്മയും കിണ്ണനെ തനിച്ചാക്കി എന്നെന്നേക്കുമായി യാത്രയായി .ഈശ്വരനെ ശപിച്ച നിമിഷങ്ങളായിരുന്നു അത് .വിധിയല്ല മറിച്ചു ക്രൂരതയാണ് ദൈവം എന്നോട് കാണിക്കുന്നത് .ഇവരുടെ കൂടെ എന്നെയും കുടി അങ്ങ് വിളിക്കാമായിരുന്നില്ലേ .ചിതക്കരികില്‍ കണ്ണ് നീര്‍ തറയിലേക്കു ഒഴുകി തുടങ്ങിയിരുന്നു .ജീവിതത്തില്‍ തീര്‍ത്തും ഒറ്റ പെടുകയാണ് കിണ്ണന്‍ ...... അയല്‍ വാസികളുടെ സഹായം കുറച്ചു ദിവസങ്ങളില്‍ ഒതുങ്ങി ..പട്ടിണിയിലേക്ക്‌ നീങ്ങുകയാണ് ......
വയലോരത്തെ കിളികളുടെ ശബ്ദം അരുവിയുടെ "കള കള " നാദം.............എല്ലാം അവനെ ഇടയ്ക്കു ബാല്യത്തിലോട്ടു കൂട്ടി കൊണ്ടുപോകുമായിരുന്നു ....അങ്ങിനെ ഇരിക്കെ ഒരു കുട്ടുകാരന്റെ സഹായത്താല്‍ ഒരു പാചക ശാലയില്‍ പാത്രങ്ങള്‍ വ്രത്തിയാകുന്ന ജോലി ലഭിച്ചു .പട്ടിണി മാറ്റുവാന്‍ വേണ്ടി വേറെ മാര്‍ഗമില്ല .എങ്ങിനെയെങ്കിലും ജീവിക്കേണ്ടേ .ബാല്യത്തിലെ നട വരമ്പിന്റെ ഓര്‍മകളും ഊനു വടിയും അവനു യാത്രക്ക് സഹായമായി ..വര്‍ഷങ്ങള്‍ കഴിഞ്ഞു ജീവിതത്തിന്റെ യൌവ്വനവുംപിന്നിട്ടു വാര്‍ധക്യത്തിലോട്ടു പ്രവേശിക്കുകയാണ് കൃഷ്ണേട്ടന്‍ .ഇന്ന് നാട്ടുകാര്‍ക്ക് പ്രിയപെട്ടവന്നാണ് ,എല്ലാം സുപരിചിതം വഴികള്‍ ,വാഹനങ്ങളുടെ ശബ്ദം ,കുട്ടുകാരുടെ സംസാരം ,കവലകള്‍ അങ്ങിനെ എല്ലാം .... എല്ലാവര്ക്കും സ്നേഹമാണ് ,ഒപ്പം സഹതാപവും ......
നാല്‍പ്പത്തിഒന്‍പതാം വയസ്സിലും ഇപ്പോഴും രാവിലെ എഴുനേറ്റു ജോലിക്ക് പോകുവാന്‍ ഒരുങ്ങുകയാണ് .യാത്രക്കിടെ വഴിവക്കിലെ പുതിയ തലമുറയുടെ പല വിധ സംസാരങ്ങളും ശ്രവിച്ച് കൃഷ്ണേട്ടന്‍ നടപ്പ് തുടര്‍ന്നു ,ഇടയ്ക്കു പരിചിതമല്ലാത്ത രണ്ടു പേര്‍ സംസാരിക്കുന്നത് കിണ്ണന്‍ ശ്രദ്ധിച്ചു നാട്ടിലെ പുത്തന്‍ പണക്കാരായ രണ്ടുപേര്‍ "ഒരാള്‍ ചോദിച്ചു ഏതാ ഈ കുരുടന്‍ ...ചിരിച്ചു കൊണ്ട് മറ്റെയാള്‍ പറഞ്ഞു അത് നമ്മുടെ കൃഷ്ണേട്ടന്‍ ആണെന്ന തോനുന്നെ ".................
ഇട നെഞ്ചു പിളരുന്ന ചിരി ,മറ്റേയാളുടെ പരിഹാസം, കൃഷ്ണേട്ടന്‍ കാതുകള്‍ പൊത്തിപിടിച്ചു..മനസ്സ് തളരുകയാണ്, ചങ്ക് ഇടറുന്നു ,കാലുകള്‍ വിറക്കുന്നു .മനസ്സിനെ നിയന്ത്രിക്കുവാന്‍ കഴിയാതെയാവുകയാണ് .അവരുടെ ഇടയില്‍ നിന്നും നീങ്ങി എവിടെയെങ്കിലും ഒന്നിരിക്കണം. വയ്യ ശരീരം വിറക്കുന്നു ...ജീവിതത്തില്‍ പല ഘട്ടങ്ങളും തരണം ചെയ്തവനാണ് .ജീവിതത്തിലെ ക്രൂരമായ വെല്ലുവിളി അതിജീവിച്ചിട്ടുണ്ട്, അച്ഛനും അമ്മയും നഷ്ടപെട്ടപ്പോഴും ഇത്രത്തോളം മനസ്സ് തളര്ന്നിട്ടില്ല നെഞ്ച്ഇടറിയിട്ടില്ല. ഇങ്ങിനെ മനസ്സിനെ നോവിക്കുന്ന ഒരു വാക്ക് ,സംസാരം ഈ ഗ്രാമത്തിലുള്ളവരുടെ ഇടയില്‍ നിന്നും ഉണ്ടായിട്ടില്ല ,ഞാന്‍ കേള്‍ക്കെ പറഞ്ഞിട്ടില്ല .....നടത്തം തുടര്‍ന്നു.പിന്നിട്ട വഴികളും താണ്ടുവാനുള്ള ദുരവും മനസ്സില്‍ നിന്നും മാഞ്ഞു പോകുന്നത് പോലെ .....കാലുകളുടെ ശക്തി കുറഞ്ഞു വരുന്നത് പോലെ .ഒരു പരിചിതമില്ലാത്ത വഴിയിലുടെ നടക്കുന്നത് പോലെ .... ഒരടി കുടി മുന്നോട്ടു വെച്ചു ,മുട്ടുകള്‍ വിറക്കുന്നു ............കൃഷ്ണേട്ടന്റെ രണ്ടാമത്തെ കാല്‍ വെപ്പ് ആ പഴയ ഉപയോക ശുന്യമായ പൊട്ട കിണറ്റിലെക്കായിരുന്നു .
ബാല്യത്തില്‍ എന്നും കിണ്ണന്റെ കല്ലുകള്‍ സ്വീകരിച്ചു ഇഷ്ടമുള്ള ശബ്ദം കേള്‍പ്പിച്ചിരുന്ന ആ കിണര്‍ ഇപ്പോള്‍ കൃഷ്ണേട്ടനെ സ്വീകരിച്ചിരിക്കുന്നു ഒരു വലിയ ശബ്ദത്തോടെ .........കൃഷ്ണേട്ടന്‍ യാത്രയാവുകയായിരുന്നു പരിഹാസമില്ലാത്ത ലോകത്തേക്ക്

2010 ഒക്‌ടോബർ 24, ഞായറാഴ്‌ച

തടവറയിലെ കൂട്ടുകാരന്‍ (രണ്ടാം ഭാഗം)

തടവറയിലെ കൂട്ടുകാരന്‍ (രണ്ടാം ഭാഗം)

ഒരു വാഹനാപകടത്തില്‍ ഉപ്പ മരണമടയുമ്പോള്‍ ബഷീറിനു പതിമൂന്നു വയസ്സ് മാത്രമാണ് പ്രായം ,ഉമ്മയും രണ്ടനിയത്തിമാരും ഉള്ള കുടുംബത്തിന്റെ ഭാരം ഈ കുഞ്ഞു ബാലന്റെ കൈകളില്‍ ഏല്‍പ്പിച്ച് അവന്റെ പ്രിയപ്പെട്ട ഉപ്പ യാത്രയായി ,കുടുംബം പട്ടിണിയിലേക്ക്‌ നീങ്ങുന്നത് നോക്കി നില്‍ക്കാനാവാതെ ആ ബാലന്‍ പഠനം ഉപേക്ഷിച്ചു ചായകടകളിലും മറ്റും ജോലി അന്യേഷിച്ചു നടന്നു അങ്ങിനെ പല കടകളിലും ജോലി ചെയ്തു ,തുച്ഛമായ വരുമാനം കൊണ്ട് കുടുംബത്തിന്റെ പട്ടിണി മാറ്റുവാന്‍ കഴിയാതെ അവന്‍ നന്നേ കഷ്ടപെടുകയായിരുന്നു ,അങ്ങിനെയിരിക്കെ അവന്റെ കൂട്ടുകാരന്‍ അവനെ ഒരു ഇഷ്ടിക കളത്തിലേക്ക്‌ ജോലിക്കായ്‌ വിളിച്ചു ,ഇപ്പോള്‍ ലഭിക്കുന്നതിന്റെ മൂന്നിരട്ടി വേതനം നല്‍കാം എന്ന് കൂട്ടുകാരന്‍ പറഞ്ഞു ബഷീര്‍ സമ്മതിച്ചു .
വീട്ടില്‍ നിന്നും കുറച്ചു ദൂരെയാണ് ജോലി ,ആഴ്ചയില്‍ ഒരു ദിവസമേ വീട്ടിലേക്കു വരുവാന്‍ കഴിയൂ ,എങ്കിലും കുഴപ്പമില്ല രണ്ടു അനിയത്തിമാരുടെ പഠനം വീട്ടിലെ ചെലവ് , വീട്ടില്‍ പറഞ്ഞു പിറ്റേ ദിവസം തന്നെ ജോലിക്കായ്‌ പുറപ്പെട്ടു ,ജോലിയുടെ ഭാരം ആ കുഞ്ഞു ബാലന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ,വീട്ടിലെ കാര്യം ആലോചിച്ചു അവന്‍ ആ ജോലിയില്‍ തന്നെ തുടരുവാന്‍ തീരുമാനിച്ചു . കാലങ്ങള്‍ പിന്നിട്ടു മൂന്നു വര്‍ഷമായി അവന്‍ ഇവിടെ ജോലി തുടങ്ങിയിട്ട് ,അങ്ങിനെയിരിക്കെ ഇഷ്ടിക കളത്തിലേക്ക്‌ മൂന്നു പേര്‍ കൂടി പുതുതായി ജോലിക്ക് വന്നു ,ആ പ്രദേശത്ത് ഉള്ളവര്‍ തന്നെ .മൂന്നു പേരും സ്ത്രീകളായിരുന്നു ,അതില്‍ ഇരുപതു വയസ്സ് തോന്നിക്കുന്ന ഒരു സുന്ദരിയായ ചെറുപ്പക്കാരിയും ഉണ്ടായിരുന്നു ,മൂന്നു പേര്‍ക്കും ജോലി ബഷീറിന്റെ കൂടെയാണ് ,ആദ്യ കാഴ്ചയില്‍ തന്നെ ബഷീറിന്റെ കണ്ണുകള്‍ അറിയാതെ അവളെയൊന്നു ഉടക്കി,ജോലിയുടെ ഇടവേളകളില്‍ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞും ഒന്നിച്ചു ഭക്ഷണം കഴിച്ചും സമയം ചിലവഴിച്ചു ,സുജിയുടെ വീട്ടിലെ മുതിര്‍ന്ന കുട്ടിയാണ് അവള്‍, വീട്ടിലെ പട്ടിണി തന്നെയാണ് അവളുടെയും വിഷയം സുഖമില്ലാത്ത അച്ഛനും അമ്മയും,ഇളയത് അനുജന്‍ ...അങ്ങിനെ പോകുന്നു അവളുടെ വിശേഷങ്ങള്‍ ,വീട്ടിലെ സ്ഥിതി അവളെ ഈ കളത്തില്‍ കൊണ്ടെത്തിച്ചു ബഷീറിനു ഇപ്പോള്‍ ജോലിയില്‍ മടുപ്പേ വരുന്നില്ല ഭാരമായി തോനുന്നെ ഇല്ല ,ആഴ്ചയില്‍ വീട്ടില്‍ പോയിരുന്ന അവന്‍ ഇപ്പോള്‍ രണ്ടും മുന്നും ആഴ്ച കഴിഞ്ഞേ പോകു ..
എന്തെന്നില്ലാത്ത ഒരനുഭൂതി പതിയെ പതിയെ ആ മനസ്സുകള്‍ തമ്മില്‍ അടുത്ത് തുടങ്ങിയിരുന്നു .കളത്തിലെ പലര്‍ക്കും ഇതറിയാമായിരുന്നിട്ടും. അവര്‍ ആരും കണ്ടതായി ഭാവിച്ചില്ല.പ്രണയത്തിന്റെ മൊട്ടുകള്‍ മെല്ലെ വിരിയുകയായിരുന്നു ,, തീവ്രമായ പ്രണയത്തില്‍ പറവകളെപ്പോലെ അവര്‍ പാറി നടന്നു .
ഒരു ദിവസം ജോലി കഴിഞ്ഞു എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോകുവാന്‍ തുങ്ങുമ്പോള്‍ പൊടുന്നനെ ശക്തമായ മഴ ,പലരും വേഗം വീടുകളിലീക്ക് നടന്നു പക്ഷെ സുജിയും ബഷീറും ആ ഇഷ്ടിക കളത്തില്‍ ഒറ്റപെട്ടു ,ഇടയ്ക്കിടെ ഇടിയും കോരി ചൊരിയുന്ന മഴയും ,രണ്ടുപേരും മഴ ന്നനയാത്ത ഒരിടത്തേക്ക് മാറി നിന്ന് , അപ്പോഴും ബഷീര്‍ ഓരോ തമാശകള്‍ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു ,സുജി പക്ഷെ വീട്ടിലെക്കെത്തുവാനുള്ള തിടുക്കത്തില്ലയിരുന്നു .തണുത്ത കാറ്റ് ഇടയ്ക്കു വീശുന്നുണ്ടായിരുന്നു ,ബഷീര്‍ സുജിയുടെ അരികില്‍ ഇരുന്ന്‌ വാ തോരാതെ സംസാരിക്കുന്നു തണുപ്പ കൂടി കൂടി വന്നു ,സംസാരത്തിനിടെക്കെപ്പോഴോ അവന്റെ കരങ്ങള്‍ സുജിയുടെ കരങ്ങളില്‍ സ്പര്‍ശിച്ചു അവള്‍ കൈ മെല്ലെ വലിച്ചു ഒരു മൂലയിലെക്കു ഒതുങ്ങി നിന്നു.
ബഷീര്‍ അവളുടെ അരികില്‍ ചെന്ന് പതിയെ അവന്റെ രണ്ടു കരങ്ങളും അവളുടെ തോളത്തു വെച്ചു.സുജി ,അവളൊന്നും മിണ്ടാതെ പേടിച്ചു വിറച്ചു നില്‍ക്കുകയാണ് അവന്റെ കൈകള്‍ പതിയെ ചലിച്ചു കൊണ്ടിരുന്നു .മെല്ലെ മെല്ലെ സുജി ബഷീറിനു കീഴ്പെട്ടു തുടങ്ങിയിരിക്കുന്നു ,അവരുടെ മനസ്സ് മാത്രമല്ല ശരീരവും ഒന്നായ നിമിഷം ,മഴ അവര്‍ക്കിപ്പോള്‍ ഒരു ദൈവാനുഗ്രഹമായിരിക്കുന്നു ,രണ്ടുപേരുടെയും ആദ്യാനുഭവം ..........മഴ മെല്ലെ പിന്‍വാങ്ങി തുടങ്ങിയിരിക്കുന്നു ,കളത്തിലെ ഇരിപ്പിടത്തില്‍ നിന്നും സുജി മെല്ലെ എഴുന്നേറ്റു ,നല്ല ക്ഷീണം ,അവള്‍ പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങി ,ബഷീറിന്റെ മുഖത്തേക്ക് പതിയെ മുഖം തിരിച്ചു ബഷീര്‍ അവളുടെ കവിളില്‍ ഒരു ചുടു ചുംബനം നല്‍കി,ചാറ്റല്‍ മഴയില്‍ അവള്‍ മെല്ലെ നടന്നു നീങ്ങി ......
പതിവ് പോലെ പിറ്റേ ദിവസവും രാവിലെ എല്ലാവരും ജോലിക്കെത്തി തുടങ്ങി കൂടെ സുജിയും ,അവള്‍ ബഷീറിനെ കണ്ടതും നാണത്താല്‍ മുഖം താഴ്ത്തി ജോലിക്കിടയില്‍ അവരുടെ കണ്ണുകള്‍ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ടായിരുന്നു ,ദിവസങ്ങള്‍ കടന്നു പോയി .ഒരു ദിവസം ബഷീര്‍ നേരെത്തെ തന്നെ ജോലിക്കെത്തി കുറേ നേരം കഴിഞ്ഞിട്ടും സുജിയെ കാണുന്നില്ല ,കൂടെയുള്ളവരോട്‌ ചോദിച്ചു ,ഇല്ല അവള്‍ വന്നിട്ടില്ല .അന്ന് അവന്‍ ജോലിക്ക് ഇറങ്ങാതെ അവളുടെ വീട് അന്യേഷിച്ചു നടന്നു.ഒടുവില്‍ പൊളിഞ്ഞു ചാടാറായ ഒരു കുരയുടെ അടുത്തെത്തി ,വഴിയെ പോകുന്ന ആള്‍ പറഞ്ഞതാ ,അവന്‍ മെല്ലെ കതകില്‍ മുട്ടി വയസ്സായ ഒരു സ്ത്രീ കതക് തുറന്നു.
ആരാ ? അവര്‍ ചോതിച്ചു ,ഞാന്‍ ,ഞാന്‍..... ഇഷ്ടിക കളത്തില്‍ നിന്നാ പേര് ബഷീര്‍ ,സുജിയെവിടെ ? ആ സ്ത്രീയുടെ കണ്ണുകള്‍ രോക്ഷത്തോടെ അവനെ നോക്കുന്നുണ്ടായിരുന്നു,എന്തോ പിറുപിറുത്തു കതകടച്ചു .......ബഷീര്‍ ആകെ പരിഭ്രാന്തിയിലായി അവന്‍ തൊട്ടടുത്ത വീട്ടില്‍ ചെന്ന് കാര്യം തിരക്കി ,സുജിയുടെ കൂട്ടുകാരിയായ ഒരു സ്ത്രീ വന്നു ,ഞാന്‍ ബഷീര്‍ ,കളത്തില്‍ നിന്നാ, അവിടെ നിന്നു കേട്ട വിവരം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു .ഇന്നലെ സുജിയെ വീട്ടുകാര്‍ ഒരുപാട് വഴയ്ക്ക് പറയുന്നുണ്ടായിരുന്നു അവള്‍ ഗര്‍ഭിണിയാണെന്ന പറയുന്നേ,ഒരു പാട് ശകാരിച്ചു ,കുഞ്ഞിനെ നശിപ്പിച്ചു കളയുവാന്‍ വരെ ശ്രമിച്ചു അവള്‍ കൂട്ടാക്കിയില്ല,രാവിലെ അവളെയും കൂട്ടി വീട്ടുകാര്‍ എങ്ങോട്ടോ പോയി .സുജിയുടെ കൂട്ടുകാരി തുടര്‍ന്നു ..പോകുമ്പോള്‍ അവള്‍ ഇത് കൂടി എന്നോട് പറഞ്ഞു ,ബഷീര്‍ എന്ന ആള്‍ ഇവിടെ വന്നാല്‍ പറയണം ,ഈ കുഞ്ഞിനെ അവള്‍ നശിപ്പിക്കില്ല ജന്മം കൊടുത്ത് വളര്‍ത്തും എന്നും .ബഷീറിന്റെ എല്ലാ വിവരങ്ങളും വീട്ടിലെ എല്ലാ അവസ്ഥയും സുജി കൂട്ടുകാരിയോട് പറഞ്ഞിരുന്നു ...ബഷീര്‍ തരിച്ചു നില്‍ക്കുകയാണ് ,ദൈവമേ എന്താണ് ഞാന്‍ ഈ കേള്‍ക്കുന്നെ എന്റെ സുജി എവിടെയാണ് ? എന്ത് ചെയ്യണം എന്നറിയാതെ പകച്ചു പോയ നിമിശം.സുജിയുടെ കൂട്ടുകാരിയോട് യാത്ര പറഞ്ഞു ,ആ ദിവസം മുഴുവന്‍ സുജിയെ തിരക്കി അവന്‍ നടന്നു .ഇല്ല ഇനി കളത്തിലേക്ക് ഇല്ല .അവിടെ എല്ലാവരും ഇപ്പോള്‍ അറിഞ്ഞു കാണും അവനൊരു വഴിയരികില്‍ ഇരുന്നു .രാത്രി ഏറെ വൈകിയിരിക്കുന്നു ബഷീര്‍ നിരാശയോടെ അവന്റെ വീട്ടിലേക്കു യാത്ര തിരിച്ചു . യാത്രയിലും അവന്റെ കണ്ണുകള്‍ പരതുന്നുണ്ടായിരുന്നു ..........
വീട്ടില്‍ എത്തി .ഉമ്മ വാതില്‍ തുറന്നു അവന്‍ മുറിയിലേക്ക് നടന്നു കതക് കുറ്റിയിട്ടു കമഴ്ന്നു കിടന്നു ,ബഷീര്‍ കരയുകയാണ് ..ഉമ്മ കതകില്‍ മുട്ടുന്നു .ബഷീര്‍ നിനക്കെന്തു പറ്റി കതക് തുറക്ക് .അവന്‍ എഴുനേറ്റു കതക് തുറന്നു .ഉമ്മയും സഹോദരിമാരും പരിഭ്രാന്തരായി മുന്നില്‍ നില്‍ക്കുന്നു .എന്താ നിനക്ക് പറ്റിയേ ?ഉമ്മ വീണ്ടും ചോദിക്കുന്നു .ദൈവമേ ഇവരോട് എന്ത് പറയും ,എന്തെ ജോലിയിലെന്തെങ്കിലും? ഉമയുടെ അടുത്ത ചോദ്യം .ജോലി പോയി ബഷീര്‍ ഉത്തരം പറഞ്ഞു .അതിനാണോ നീ ഇങ്ങിനെ കരയുന്നത് ,സാരമില്ല ജോലി വേറെയും കിട്ടില്ലേ ,നീ വന്നു കുളിച്ചു ഭക്ഷണം കഴിച്ചു കിടക്കാന്‍ നോക്ക് .പിന്നെ കഴിച്ചു കൊള്ളാം ,ബഷീര്‍ വീണ്ടും കട്ടിലില്‍ കിടന്നു.കുറെ നേരം കരഞ്ഞു എപ്പോഴോ തളര്‍ന്നു മഴങ്ങി.
നേരം പുലര്‍ന്നു ബഷീര്‍ ഞെട്ടിയുണര്‍ന്നു സുജിയുടെ ഓര്‍മ്മകള്‍ അവനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു ,കവലയിലോട്ടിറങ്ങി കൂട്ടുകാരുംമായി കുറച്ചു നേരം ചിലവഴിച്ചു .എവിടെയും സ്വസ്ഥത കിട്ടുന്നില്ല .ദിവസങ്ങള്‍ പിന്നിട്ടു ,അവന്‍ ഒരിക്കല്‍ കൂടി സുജിയുടെ വീട്ടിലേക്കു പോകുവാന്‍ തീരുമാനിച്ചു അവളുടെ വീട്ടു പടിക്കല്‍ എത്തി അവിടെ ആരുമില്ല സുജിയുടെ കൂട്ടുകാരിയെ കണ്ടു ,അവര്‍ക്കാര്‍ക്കും അറിയില്ല അവരെവിടെയാണെന്നു .ബഷീര്‍ കൂട്ടുകാരിയുടെ വിലാസവും മേടിച്ചു വീട്ടിലേക്കു മടങ്ങി .കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവന്‍ മറ്റൊരു ജോലിക്കായ്‌ കുടകിലേക്ക് പോയി നാലു വര്‍ഷം കുടകില്‍ ജോലി ചെയ്തു .അതിനിടയില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹിതനായി .ഇടയ്ക്കിടെ സുജിയുടെ ഓര്‍മകള്‍ അവനെ അസ്വസ്ഥനാക്കി .എങ്കിലും ആരെയും അറിയിക്കാതെ മനസ്സിന്റെ ഒരു കോണില്‍ ഒളിപ്പിച്ചു .കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ബഷീര്‍ വിദേശത്തേക്ക് ജോലിക്കായ്‌ യാത്രയായി .ഈ മണലാരുണ്യ ത്തില്‍ എട്ടു വര്‍ഷമായി ജോലി ചെയ്യുന്നു ,ഇടയ്ക്കു നാട്ടില്‍ പോവും .
ഇതിനിടയില്‍ സുജിയെ കുറിച്ചറിയാന്‍ അവളുടെ കൂട്ടുകാരിയെ പോയി കണ്ടു .അവള്‍ പറഞ്ഞു സുജി പ്രസവിച്ചു ഒരാണ്‍ കുഞ്ഞ്. അവരിപ്പോള്‍ കേരളത്തിന്‌ വെളിയില്‍ എവിടെയോ ആണ് . ബഷീറിന്റെ മനസ്സൊന്നു തണുത്തു സുജിയും കുഞ്ഞും ജീവിചിരിപ്പുണ്ടല്ലോ അത് മതി , സുജിയുടെ കൂട്ടുകാരിയോട് യാത്ര പറഞ്ഞു .എട്ടു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടു കൊണ്ട് ബഷീര്‍ നാട്ടിലീക്ക് യാത്ര തിരിക്കുകയാണ് .

ആ യാത്രയിലാണ് ഞാനും ബഷീറും ജയിലില്‍ വെച്ച് കണ്ടു മുട്ടുന്നത് ...വിസ കാലാവധി കഴിഞ്ഞതിനാലാണ് അവനെ പിടിച്ചിരിക്കുന്നത് .നാട്ടിലേക്ക് തിരിക്കുന്നതിന്റെ സന്തോഷമായിരുന്നു ഞാന്‍ ആദ്യം അവന്റെ മുഖത്ത് കണ്ടിരുന്നത് .................പിന്നെ ഈ കണ്ണ് നീര്‍ ?
ബഷീര്‍ തുടര്‍ന്നു ,വിവാഹം കഴിഞ്ഞു പത്തു വര്‍ഷമായിട്ടും അവനു കുഞ്ഞുങ്ങള്‍ ഉണ്ടായില്ല .പല ആശുപത്രിയിലും കാണിച്ചു ഫലമുണ്ടായില്ല .ഭാര്യയോടു പറഞ്ഞു എന്റെ കുഴപ്പമാണെന്നും , അവളെ സമാധാനിപ്പിക്കാന്‍ ...
ദൈവം എനിക്ക് ഒരു കുഞ്ഞിനെ തന്നു ആ കുഞ്ഞിനെ ഒരു നോക്ക് കാണുവാന്‍ പോലും കഴിയാത്ത ഹതഭാഗ്യനാണ് ഞാന്‍ ....ദൈവം എനിക്ക് തന്ന ഏറ്റവും വലിയ ശിക്ഷ തന്നെ അല്ലെ ഇപ്പോള്‍ എനിക്ക് കുഞ്ഞില്ലാത്തതും ..ബഷീറിന്റെ കണ്ണുകളില്‍ നിന്ന് അപ്പോഴും കണ്ണ്നീര്‍ ഒഴുകികൊണ്ടെയിരുന്നു....
-------------
ആറു ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു .ബോംബെയില്‍ എത്തി ,വണ്ടി കേറുവാന്‍ വേണ്ടി സ്റ്റെഷനിലേക്ക് തിരിക്കുമ്പോള്‍ ബഷീര്‍ എന്നോട് പറഞ്ഞു ,നീ നടന്നോ ഞാന്‍ പിന്നെ വരാം .നീ നാട്ടിലെക്കില്ലേ ? ..ഞാന്‍ ചോദിച്ചു .അവന്‍ പറഞ്ഞു എന്റെ സഹോദരിയുടെ ഭര്‍ത്താവ് വിവാഹം കഴിഞ്ഞു നാട് വിട്ടതാണ് ,അവന്‍ ഇവിടെ എവിടെയോ ഉണ്ടെന്നറിഞ്ഞു ,അവനെയും കൊണ്ടേ ഞാന്‍ നാട്ടിലേക്ക് ഞാന്‍ ഉള്ളു .
............ആ മഹാ നഗരത്തിന്റെ വീഥികളിലൂടെ നടന്നകലുന്നതും നോക്കി ഞാന്‍ കുറച്ചു നേരം അവിടെ നിന്നു...........................
---------------------------------------------------

തടവറയിലെ കൂട്ടുകാരന്‍ (ഒന്നാം ഭാഗം)


                                           തടവറയിലെ കൂട്ടുകാരന്‍ (ഒന്നാം ഭാഗം)


എന്തെ ആളുകള്‍ ഇങ്ങനെ ചിന്നി ചിതറി ഓടുന്നെ ?

കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരനോട് ആരാഞ്ഞു ..അറിയില്ല അവന്‍ കൈ കൊണ്ട് ആങ്ങ്യംകാണിക്കുന്നു ,എന്നാലും എന്തായിരിക്കും?
 ഞാന്‍ കടയുടെ  വെളിയില്‍ ഇറങ്ങി ,പെട്ടന്ന് പിറകില്‍ നിന്ന് ആരോ വലിക്കുന്നത് പോലെ തിരിഞ്ഞു നോക്കി ,കണ്ടാല്‍ ഒരു അറബ് വംശജനാണെന്ന് തോനുന്നു .ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കിയതും അടുത്ത പിടി കഴുത്തിനായിരുന്നു.അവന്‍ എന്തൊക്കെയോ എന്നോട് ചോതിക്കുന്നു എനിക്കൊന്നും മനസ്സിലാവുന്നില്ല ഞാന്‍ എന്റെ കൂട്ടുകാരന്റെ മുഖത്തേക്ക് മെല്ലെ മുഖം തിരിച്ചു അപ്പോഴാണ്  കാണുന്നത് അവന്റെ കഴുത്തിനും ഒരാള്‍ പിടിച്ചിരിക്കുന്നു അവന്‍ എന്നോട് പറഞ്ഞു , ഇഖാമ ( ഇവിടെ ജോലി ചെയ്യുവാന്‍ അനുവാദമുള്ള രേഖ) അവര്‍ ചോതിക്കുന്നത് ..ഇല്ല എന്ന് പറഞ്ഞേക്ക് ഇല്ലങ്കില്‍ കുഴാപ്പമാകും. പതിയെ ഉള്ള അവന്റെ സ്വരത്തില്‍ നിന്നും എന്തോ പന്തികേടുണ്ടെന്ന് മനസ്സിലായി കഴുത്തില്‍ പിടിച്ചിരിക്കുന്നത് പോലിസ് ആണെന്നും ....ഞാന്‍ പറഞ്ഞു "ഇല്ല" അയാള്‍ എന്നെ ഒന്ന് ഇരുത്തി നോക്കിയിട്ട് വാഹനത്തിലോട്ടു വലിച്ചു കേറ്റി കൂടെ എന്റെ കൂട്ടുകാരനെയും , അവര്‍ ഓരോ കടകളിലും കേറിയിറങ്ങി പരിശോധന നടത്തുന്നു .....

ഞാന്‍ കൂട്ടുകാരന്റെ മുഖത്തേക്ക് നോക്കി ,അവന്‍ ആകെ പരിഭ്രമിച്ചിരിക്കുന്നു ,എന്താണിതൊക്കെ ? അവന്‍ പറഞ്ഞു ,നമ്മള്‍ ഈ കടയില്‍ ജോലി ചെയ്യുന്നത് നിയമപരമായി തെറ്റാണ്‌ ..അപ്പോഴാണ് കാര്യത്തിന്റെ ഗൌരവം എനിക്ക് മനസ്സിലായത് . ഇനി എന്ത് ചെയ്യും ? 'ഇഖാമ "നീ വേഗം മാറ്റി വെക്ക് അവര്‍ ചോതിച്ചാല്‍ ഇല്ല എന്ന് മാത്രം പറയുക .അവന്‍ പറഞ്ഞത് പോലെ ഞാന്‍ ചെയ്തു .ഇങ്ങനെയുള്ള കാര്യങ്ങളില്‍ എന്റെ സ്പോന്‍സര്‍ ഇടപെടില്ല എന്നെനിക്കറിയാം .കുറച്ചു കയിഞ്ഞു മുന്നു പേരെ കൂടി വാഹനത്തിലേക്ക് വലിച്ചു കേറ്റി കൂടെ നിയമപാലകരും കേറി വാഹനം നീങ്ങി തുടങ്ങി ....... എങ്ങോട്ടാണീ യാത്ര ? അറിയില്ല ...യാത്ര തുടര്‍ന്ന് കൊണ്ടേയിരുന്നു ......


നാട്ടില്‍ നിന്ന് വന്നിട്ട് അഞ്ചു മാസമേ ആവുന്നുള്ളൂ ,തലയ്ക്കു മീതെ കടവുമായി ഇങ്ങോട്ട് യാത്ര തിരിക്കുമ്പോള്‍ മനസ്സില്‍ ഒരുപാട് കണക്കു കൂട്ടലുകള്‍ ഉണ്ടായിരുന്നു .ദൈവമേ എങ്ങോട്ടാണീ യാത്ര ............രണ്ടു മണിക്കൂര്‍ യാത്ര ചെയ്തു ഒടുവില്‍ ഒരു വലിയ പാലത്തിനു ചുവട്ടില്‍ വാഹനം നിന്നു. ഞങ്ങളെ ഓരോരുത്തരായി വാഹനത്തില്‍ നിന്നും ഇറക്കി ,അവിടെയും ഞങ്ങളെപ്പോലെ കുറെ പേര്‍ ഉണ്ടായിരുന്നു .വിവിധ ദേശക്കാര്‍ ഞങ്ങള്‍ കുറച്ചു മലയാളികള്‍ മാത്രം മറ്റുള്ളവര്‍ അറബിയും ഉറുദുവും എല്ലാം സംസാരിക്കുന്നു ,അല്പം കയിഞ്ഞപ്പോയെക്കും ഒരു വലിയ ബസ് വന്നു നിന്നു എല്ലാവരെയും അതിലോട്ടുകേറ്റി,ബസ് നീങ്ങി തുടങ്ങി വീണ്ടും യാത്ര തുടര്‍ന്നു . ഞങ്ങളുടെ എല്ലാവരുടെയും പേരും വിലാസവും എഴുതുന്ന തിരക്കിലാണ് നിയമപാലകര്‍ ..


സമയം അര്‍ധരാത്രിയും പിന്നിട്ടിരിക്കുന്നു ,മരുഭുമിയിലൂടെയുള്ള യാത്ര ..ഇടയ്ക്കു പൊടിക്കാറ്റ് അടിച്ചുകൊണ്ടിരുന്നു ,വീധികളിലെ നേരിയ വെട്ടത്തില്‍ ദൂരെ ഏതൊ കൂറ്റന്‍ മതിലുകള്‍ കാണുന്നു ,വാഹനം മെല്ലെ അങ്ങോട്ട്‌ തിരിയുവാന്‍ തുടങ്ങി ..മതിലുകള്‍ക്ക് നടുവില്‍ ഒരു കൂറ്റന്‍ കവാടം ,കവാടത്തില്‍ പോലീസുകാര്‍ കാവല്‍ നില്‍ക്കുന്നു ,അവര്‍ പതിയെ കവാടം തുറന്നു ,വാഹനം നിറുത്തി ഞങ്ങളെ ഓരോരുത്തരെയും പരിശോധിക്കുവാന്‍ വേണ്ടി രണ്ടു പേര്‍ വന്നു ,ഞാന്‍ എന്റെ രേഖകള്‍ ജെട്ടിക്കുള്ളില്‍ ഭദ്രമാക്കിയിരുന്നു..അടുത്തത് എന്റെ കൂടെ ജോലി ചെയ്തിരുന്ന കൂട്ടുകാരനെയാണ് അവര്‍ ശരീരം മുഴുവന്‍ പരിശോധിക്കുന്നു ,പെട്ടന്ന് അവന്റെ കരണത്ത് ഒരടി ,അവന്റെ ഇഖാമ പിടിച്ചിരിക്കുന്നു ,കള്ളം പറഞ്ഞതിനാണ് ആദ്യത്തെ അടി ..അവനെ വേറെ മാറ്റി നിറുത്തി ..


അടുത്തത് എന്റെ ഊഴം..ശരീരം മുഴുവന്‍ അവര്‍ പരിശോധിക്കുന്നു ,എന്റെ കാല്‍മുട്ടുകള്‍ വിറക്കുകയാണ് ,ചങ്ക് ഇടറുകയാണ്, ശബ്ദം പുറത്തേക്കു വരുന്നേ ഇല്ല , വായിലെ വെള്ളം വറ്റി തുടങ്ങിയിരിക്കുന്നു ...എന്നില്‍ മാത്രം പ്രതീക്ഷയര്‍പിച്ചു ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടു കാത്തിരിക്കുന്ന എന്റെ ഉമ്മയെ ഒരു നിമിഷം ഞാന്‍ മനസ്സില്‍ ഓര്‍മിച്ചു . എന്റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരിക്കുന്നു ,കുറച്ചു കഴിഞ്ഞു എന്നോട് സെല്ലിലോട്ടു പോകുന്നവരുടെ വരിയില്‍ നില്‍ക്കുവാന്‍ വേണ്ടി പറഞ്ഞു ഞാന്‍ സെല്ലിലോട്ടു നടന്നു നീങ്ങി ,അപ്പോഴും എന്റെ കൂടെ ജോലി ചെയ്തിരുന്ന കൂട്ടുകാരനെ അവര്‍ മാറി നിറുത്തി എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു ..


ഇരുനൂറിലധികം പേര്‍ ഉള്ള ഒരു വലിയ മുറിയില്‍ ഞങ്ങളെ അടച്ചു അധികൃതര്‍ അഴികള്‍ പൂട്ടി .എങ്ങും ബഹളം മാത്രം ,വിവിധ ദേശക്കാര്‍ പല തരം ഭാഷകള്‍ ,ഇരിക്കാന്‍ പോലും ഇടമില്ല വേറെയും മലയാളികള്‍ ഉണ്ട് അല്പം സമാധാനമായി ...പല രാജ്യക്കാര്‍ തമ്മില്‍ തര്‍കിക്കുന്നു..പോലീസുകാര്‍ അങ്ങോട്ട്‌ ശ്രധിക്കുന്നെ ഇല്ല ,അവിടെ കണ്ട മലയാളികളുടെ അടുത്തേക്ക് ഞങ്ങള്‍ നാലുപേരും നടന്നു അവരുമായി പരിചയപ്പെട്ടു അവിടെ ഒരു മൂലയില്‍ ഇടം കിട്ടി .പ്രാര്‍ത്ഥന സമയമായി എന്നാരൊക്കെയോ പറയുന്നത് കേട്ട് നേരം പുലരാറായി തുടങ്ങിയിരിക്കുന്നു ,ചിലര്‍ പ്രാര്‍ത്ഥിക്കുന്നു മറ്റുചിലര്‍ ഉറങ്ങുന്നു ചിലരോ അവരുടെ തര്‍ക്കം തുടര്‍ന് കൊണ്ടേയിരുന്നു ...ഇനി എന്തെന്നാലോചിച്ചു ഞങ്ങള്‍ നാല് പേരും മൂലയില്‍ ഒതുങ്ങി കൂടി .ശീതീകരിച്ച മുറി ആണെങ്കിലും തണുപ്പ്‌ കൂട്ടി വെച്ച് ഞങ്ങളെ ശിക്ഷിക്കുകയാണ് ജയില്‍ അധിക്ര്തര്‍ തണുപെന്നു പറഞ്ഞാല്‍ കൊടും തണുപ്പ്‌.പല്ലുകള്‍ പരസ്പരം കൂട്ടിമുട്ടുവാന്‍ തുടങ്ങി ..


നേരം പുലര്‍ന്നു ജയില്‍ 
അധികൃതര്‍ മൂന്നു പേര്‍ ഞങ്ങളുടെ സെല്ലിലോട്ടു പ്രവേശിച്ചു .ഓരോരുത്തരെയും പേര് വിളിച്ചു മൂന്നായി തരംതിരിച്ചു ,ഞങ്ങള്‍ നാലുപേരും അപ്പോഴും ഒന്നിച്ചായിരുന്നു ഞങ്ങളുടെ കൂടെ അറുപതിലേറെ പേര്‍ വേറെയും ഞങ്ങളെ വേറെ ഒരു സെല്ലിലോട്ടു മാറ്റുവാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് .. സെല്ലുകളിലോട്ടു നടന്നു നീങ്ങുന്നതിനിടയില്‍ വലിയ കുറ്റ കൃത്യങ്ങള്‍ ചെയ്ത കുറ്റവാളികളെ ചങ്ങലകളില്‍ ബന്ധിച്ചു ഇരുട്ടറകളില്‍ പൂട്ടിയിട്ടിരിക്കുന്നു ,ഭയാനകരമായ ആ കാഴ്ച എന്നെ വല്ലാതെ നടുക്കുന്നുണ്ടായിരുന്നു ,ആഴികള്‍ക്ക് അരികില്‍ വന്നു അവരുടെ ഭാഷകളില്‍ എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ടായിരുന്നു ഓരോ സെല്ലുകള്‍ക്ക് മുന്നിലൂടെ ഞങ്ങള്‍ വരിവരിയായി നടന്നു നീങ്ങി .ഒരു സെല്ലിലോട്ടു ഞങ്ങളോട് കേറുവാന്‍ പാലകന്റെ ആക്ഞ്ഞ ..ഞങ്ങള്‍ മുറിയില്‍ കേറിയതും അഴികള്‍ പൂട്ടി അവര്‍ നടന്നു .ഞങ്ങള്‍ ഒഴിവുള്ള സ്ഥലം നോക്കി അവിടെയുള്ള ചട്ട കടലാസുകളെടുത് നിലത്തു വിരിച്ചു നാല് പേരും അതില്‍ ഇരുന്നു . ഞങ്ങള്‍ പരസ്പരം പരിചയപെട്ടു തുടങ്ങി കേരളത്തിന്റെ നാല് ദിക്കിലും ഉള്ള നാല് പേര്‍ നാല്‍പതിനു മുകളില്‍ പ്രായം ഉള്ള രണ്ടുപേരും മുപ്പത്തഞ്ചു തോനിക്കുന്ന ഒരാളും ഇരുപത്തി നാലുകാരനായ ഞാനും .കൂട്ടത്തിലെ പയ്യന്‍... അല്ല ആ സെല്ലിലെ പയ്യന്‍ ......


സമയം ഉച്ചയോടടുക്കുന്നു ഭക്ഷണവുമായി രണ്ടു പേര്‍ ഞങ്ങളുടെ മുറിയില്‍ എത്തി ഭക്ഷണം കണ്ടതും ചിലര്‍തമ്മില്‍ തിരക്കാന്‍ തുടങ്ങി ഇത് കണ്ട പോലീസുകാരന്‍ വന്നു എല്ലാവരെയും തള്ളിമാറ്റി ഞങ്ങള്‍ ഇരിക്കുന്ന ഭാഗത്തേക്ക്‌ നോക്കി ഞങ്ങളുടെ കൂട്ടത്തില്‍ നീളവും തടിയുമൊക്കെ തോനിക്കുന്ന പാലക്കാട്ടുകാരന്‍ ബഷിറിനെ വിളിച്ചു ,അവന്‍ അടുത്ത ചെന്നു. വേറെ രണ്ടുപേരെയും കൂടെ കൂട്ടി ഭക്ഷണം വിളമ്പുവാന്‍ പറഞ്ഞു .ബഷീര്‍ ഞങ്ങള്‍ക്കുള്ള ഭക്ഷണം ആദ്യമേ വിളമ്പി തന്നു അതും വേടിച്ചു ഞങ്ങള്‍ അവനെ കാത്തിരുന്നു .ബഷീര്‍ എത്തി ഞങ്ങള്‍ എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കാന്‍ തുടങ്ങി ,ഭക്ഷണം കയിച്ചിട്ടു ഒന്നര ദിവസമായിരിക്കുന്നു വിശപ്പ അതിന്റെ ഉച്ച സ്ഥായിയില്‍ എത്തിയതിനാല്‍ ആ ഭക്ഷണത്തിന് നല്ല രുജിയായിരുന്നു .കഴിച്ചു കഴിഞ്ഞു ഞങ്ങള്‍ കടലാസുകള്‍ വിരിച്ചു ഉള്ള സ്ഥലത്ത് ഒന്ന് നിവര്‍ന്നു ,അപ്പോഴേക്കും തണുപ്പ അസഹ്യമായി കൊണ്ടിരുന്നു ബഷീര്‍ ഒരു പഴയ പുതപ്പ് എവിടെ നിന്നോ സങ്കടിപ്പിച്ചു ഞങ്ങള്‍ എല്ലാവരും അതില്‍ ചുരുണ്ട് കൂടി.


രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു ഞങ്ങള്‍ വരുമ്പോള്‍ ഉണ്ടായിരുന്ന പലരും നാട്ടിലോട്ടു യാത്രയയികൊണ്ടിരുന്നു പകരം പുതിയവര്‍ സെല്ലില്‍ നിറഞ്ഞു കൊണ്ടിരുന്നു ഓരോ അസുഖങ്ങള്‍ ഞങ്ങളെ വേട്ടയാടി കൊണ്ടിരുന്നു ,പനിയും ചുമയും അസഹ്യമായ തണുപ്പില്‍ ശരിര വേദനയും ,ശരിയായി പ്രാധമിക കര്‍മങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ ഞങ്ങള്‍ കഴിച്ചു കൂട്ടി. പതിവ് പോലെ മുന്നാം ദിവസം രാത്രിയില്‍ ഞങള്‍ ഉറങ്ങാന്‍ കിടന്നു ബഷീര്‍ എന്റെ അടുത്താണ് കിടക്കുന്നത് അവന്റെ മുഖം ഞാന്‍ പലപ്പോയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു ഇത്രയൊക്കെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുമ്പോഴും അവന്റെ മുഖം എപ്പോഴും പ്രസന്നമായിരുന്നു ,അവനെപ്പോഴും ചെറുപുഞ്ചിരിയോടെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടാവും ഒരു സ്വാന്തനമായി ..ഉറക്കം വന്നു തുടങ്ങിയിരിക്കുന്നു ഞാന്‍ ബഷിരിനോട് പറഞ്ഞു നിന്റെ കൈകള്‍ എന്റെ ദേഹത്തു വെക്കുമോ തണുപ്പ സഹിക്കുന്നില്ല പനിയും കൂടുതല്‍ ആണ് എന്നെ ഒരനുജന്‍ എന്നാ പോലെ ബഷീര്‍ കെട്ടി പിടിച്ചു കിടന്നു.. ബഷിറിന്റെ സാനിധ്യം സ്വാന്തനം അത് മാത്രമായിരുന്നു എനിക്ക് മരുന്നായി ഉള്ളു ..രാത്രിയുടെ യാമങ്ങളില്‍ ഞാനെപ്പോയോ മയങ്ങിപോയി ..


എന്റെ ശരീരത്തിലോട്ട് എന്തോ വീഴുന്നതുപോലെ; ഞാന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു എന്റെ വലതു കയ്യില്‍ വെള്ളത്തുള്ളികള്‍ ഒറ്റി ഒറ്റി വീഴുന്നു. ഞാന്‍ ഒന്ന് കൂടി സുക്ഷിച്ചു നോക്കി ;ആ വെള്ള തുള്ളികള്‍ ബഷിറിന്റെ കണ്ണുനീരുകള്‍ ആയിരുന്നു ..ബഷീര്‍

,ബഷീര്‍ " ഞാന്‍ അവന്റെ മുഖം നിവര്‍ത്തി...
.എന്ത് പറ്റി നിനക്ക് ഉറങ്ങുന്നത് വരെ ചിരിച്ചും തമാശ പറഞ്ഞും ഇരുന്ന നിനക്കിതെന്തു പറ്റി ,ഞാന്‍ പിന്നെയും അവനോടു ചോതിച്ചു എന്ത് പറ്റി നിനക്ക് പറയെടാ .............എനിക്ക് സങ്കടം വന്നു തുടങ്ങി ,അവന്‍ കണ്ണ് നീര്‍ തുടച്ചു എന്നോടെന്തോ പറയുവാനായ് അവന്റെ ചുണ്ടുകള്‍ പതിയെ മന്ത്രിച്ചു തുടങ്ങി ..................................

തുടരും .................

2010 ജൂലൈ 13, ചൊവ്വാഴ്ച

ഞങ്ങളുടെ സ്വന്തം " മോയ്ക്ക"

                                              ഞങ്ങളുടെ സ്വന്തം " മോയ്ക്ക"


കുഞ്ഞു നീ ആ താറാവുകളെ കൂട്ടിലാക്കിയൊ ?ആ കുട്ടിലാക്കിയല്ലോ മോയ്ക്ക,,ആ എന്നാ വന്നു ചായകുടി ഞാന്‍ ഓടിച്ചെന്നു ചായ കുടി തുടങ്ങി നല്ല ആട്ടിന്‍പാല് കൊണ്ടുണ്ടാക്കിയ ചായ . ആ അത് മറന്നു മോഇക്കയെ പരിജയപ്പെടുതിയില്ല അല്ലെ ..
മോയ്ക്ക ഏകദേശം ആഴുപെതിനോട് അടുക്കുന്നു മുടികളൊക്കെ നരച്ചു ,എന്‍റെ ഗ്രാമത്തിലെ ഒരു രസികന്‍ (ഒരിക്കല്‍ എന്‍റെ ഗ്രാമത്തിലെ കുറെ മത പുരോഹിതന്മാര്‍ മോയ്ക്കയുടെ വീട്ടില്‍ വന്നു അവരെല്ലാം ദേഷ്യത്തോടെ മോയ്ക്കയോട് സംസാരിക്കുന്നു അദ്ദേഹം പള്ളിയുമായി സഹകരിക്കുന്നില്ല അട്തുകൊണ്ട് അദ്ധേഹത്തെ ആയിരം വിലങ്ങാനാണ് അവര്‍ വന്നിരിക്കുന്നത് മോയ്ക്ക ചിരിക്കുകയ ,നിങ്ങള്‍ എന്നെ ആയിരം വിലങ്ങിയാല്‍ ഞാന്‍ നിങ്ങളെ തിരിച്ചു പതിനായിരം വിലങ്ങുന്നു എന്ന് പറഞ്ഞു അവരെ ആട്ടി ഓടിച്ച നിമിഷം ഞാന്‍ ഇന്നും ഓര്‍ക്കുന്നു )...എന്‍റെ അയല്‍വാസി ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിച്ചു ധൈര്‍ക്യമില്ലാത്ത ദാമ്പത്യം വിവാഹമോചനം, പിന്നീടങ്ങോട്ട് തനിച്ച് അല്ല തനിച്ചെന്നു പറയാന്‍ പറ്റില്ല
മോയ്ക്ക തനിച്ചല്ല ഞാനടക്കം ഇരുപതോളം കൂട്ടുകാര്‍ മോയ്ക്കയുടെ ആ ചെറിയ വീട്ടില്‍ എന്നും ഉണ്ടാകും .എന്‍റെ ബാല്യം മോയ്ക്കയെ കാണാത്ത ഒരു ദിവസവും കടന്നു പോയിട്ടില്ല .
വീട്ടില്‍ വഴാക്കുണ്ടാക്കുന്ന കുട്ടികളെ മുഴുവന്‍ മാതാ പിതാക്കള്‍ മോയ്ക്കയുടെ വീട്ടില്‍ കൊണ്ടുവന്നാക്കാരാന് പതിവ് .അവിടെ എത്തിയവര്‍ നന്നാവും അല്ലങ്കില്‍ മോയ്ക്ക നന്നാക്കും അതാണവരുടെ വിശ്വാസം .മോയ്ക്കയെ എല്ലാവര്ക്കും ഇഷ്ടമാണ് അതെ പോലെ സ്നേഹവും ഇവിടെ ഉള്ള എല്ലാ കുട്ടികള്‍ക്കും മോയ്ക്ക ഓരോ ഭാരമില്ലാത്ത ജോലികള്‍ നല്‍കും അതവര്‍ ഭംഗി ആയി ചെയ്യും. ചെയ്യണം അല്ലങ്കില്‍ ആട്ടിന്‍പാല്‍ ചേര്‍ത്ത ചായ ഇല്ല ,പമ്പരം ഇല്ല (എന്നാലും അവസാനം തരും) എനിക്ക് കിട്ടിയതോ താറാവിനെ നോക്കല്‍ ,മുഴല്‍ ,മേരു ,പശു ,ആട് എല്ലാത്തിനെയും നോക്കാന്‍ ഓരോരുത്തരും അവര്‍കോക്കെ ഓരോ ഇരട്ട പേരും മോയ്ക്ക നല്‍കും അതുറപ്പാ,(എനിക്കങ്ങിനെ കിട്ടിയത "കുഞ്ഞു"). ചിരിയും ബഹളവും പിണക്കവും ഇണക്കവും അടിപിടികളുമായി അങ്ങിനെ കുറേ നാളുകള്‍ ,മോയ്ക്കക്ക് ഒരു പ്രത്യേക സ്നേഹമാ കുഞ്ഞുവിനോടും കക്കനോടും (കാക്ക എന്‍റെ അടുത്ത സുഹ്ര്‍ത്താ )
മോയ്ക്കക്ക് ഒരു പ്രണയമുണ്ടായിരുന്നോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു "ചാരു" എന്ന് വിളിക്കുന്ന വയസ്സായ സ്ത്രീ എന്നും അവിടെ വരുമായിരുന്നു അവരാണ് വീട് വൃത്തിയാക്കുന്നത് അവര്‍ തമ്മില്‍ സംസാരിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ കൂവി വിളിക്കും അത് കണ്ടു ആ സ്ത്രീ ഞങ്ങളെ ആട്ടി ഓടിക്കും ദേഷ്യക്കാരിയ, എന്നാലും ഞങ്ങളെ വളരെ സ്നേഹമാ....
                            ഓരോ ദിവസവും എങ്ങിനെ സന്തോഷകരമാക്കാം എന്ന് ഞങ്ങളെ പഠിപ്പിച്ച ഒരുപാട് നല്ല ഉപദേശങ്ങള്‍ നല്‍കിയിരുന്ന എന്‍റെ മോയ്ക്ക ഞങ്ങള്‍ക്കെല്ലാമായിരുന്നു ഞങ്ങള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ മോയ്ക്ക തന്നെ ഉണ്ടാക്കി തരുമായിരുന്നു അങ്ങിനെ ദിവസങ്ങള്‍ കടന്നുപ്പോയി ...
                          എല്ലാ ദിവസത്തെയും പോലെ രാവിലെ മോയ്ക്കയുടെ വീട്ടിലേക്കു ഞങ്ങള്‍ ചെന്നു , ഹേ അതെന്താ മോയ്ക്കയുടെ വീട്ടില്‍ കുറെ പേര്‍ ഞങ്ങള്‍ ഓടിച്ചെന്നു, ആരും ഒന്നും മിണ്ടുന്നില്ല ഞങ്ങള്‍ എല്ലാവരും കൂടി അകത്തേക്ക് ച്ചെന്നു മോയ്ക്ക ഞങ്ങളുടെ കളിക്കൊപ്പുകളിന്മേല്‍ തല ചാഴ്ച്ചു സുഖമായി ഉറങ്ങുന്നു .എന്നും അതി രാവിലെ എണീക്കുന്ന മോയ്ക്ക ഇന്നെന്ത എണീക്കാത്തെ ഞങ്ങള്‍ കുലുക്കി വിളിച്ചു എണീക്കുന്നില്ല മോയ്ക്ക ഇനി എണീക്കില്ല മക്കളെ പിന്നില്‍ നിന്നും ഒരു ശബ്ദം ചാരു കലങ്ങിയ കണ്ണുകളുമായി ഞങ്ങളുടെ പിന്നില്‍ നില്‍ക്കുന്നു ഞങ്ങളുടെ കുഞ്ഞു മനസ്സുകള്‍ വിതുംബുവാന്‍ തുടങ്ങി ഞങ്ങളുടെ കൂട്ടുകാരന്‍ അല്ല വഴികാട്ടി ഇനി എഴുനെല്‍കില്ല .പുറത്തു നിന്ന് ചിന്നു പശു കരയുന്നു അവള്‍ക്കു വെള്ളം കോടുക്കേണ്ട സമയമായി താറാവ് കൂട്ടവും ആടുകളും എല്ലാം അവരവരുടെ ശബ്ദങ്ങളില്‍ ബഹളമുണ്ടാക്കി കൊണ്ടിരിക്കുന്നു ഒരു പക്ഷെ അവര്‍ ഞങ്ങള്‍ക്ക് മുന്‍പേ അറിഞ്ഞിട്ടുണ്ടാകും ,ആ പിള്ളേരെ അവിടുന്ന് മാറ്റിയെ.. നാട്ടിലെ ഒരു പ്രമാണിയുടെ സ്വരം ഞങ്ങളെ എല്ലാവരെയും വീടിന്നു പുറത്തേക്കാക്കി. ഞാന്‍ താറാവ് കൂട്ടങ്ങളെ നോക്കി വീടിന്റെ ഒരു മൂലയില്‍ ചാരിയിരുന്നു.
                                                എന്നെ കുഞ്ഞു എന്നുവിളിച്ചിരുന്ന ഒരേ ഒരാള്‍ യാത്രയായിരിക്കുന്നു
മോയ്ക്കയുടെ വേര്‍പാടിന്നു ശേഷം ആ കുട്ടികൂട്ടങ്ങള്‍ പിന്നീട് ഒന്നിച്ചു കൂടിയിട്ടില്ല .അവരവരുടെ വീടുകളില്‍ പോയി . ഞങ്ങള്‍ എന്നും ഒന്നിച്ചു കൂടാറുള്ള ആ ആല്‍മര തണല്‍ ഇല്ലാതെ എങ്ങിനെ ഞങ്ങള്‍ കുട്ടം കൂടും ..
മോയ്ക്ക മരണം വരെ ഞാന്‍ നിങ്ങളെ ഓര്‍ക്കും ........................

2010 ഏപ്രിൽ 29, വ്യാഴാഴ്‌ച

സുഹൃത്തെ മാപ്പ് (ഒരു യാത്ര കുറിപ്പ് )



                                                 സുഹൃത്തെ മാപ്പ്



അന്നത്തെ സായാഹ്നം എനിക്ക് ഒരു പാട് സന്തോഷം നിറഞ്ഞതായിരുന്നു കുറച്ചു നാളത്തെ നഗരത്തിലെ തിരക്ക് പിടിച്ച ജീവിതത്തിന്നു ഒരു ഇട വേള ,ഞാന്‍ എന്റെ ഗ്രാമത്തിലോട്ടു തിരിച്ചു പോവുന്നു, ഇനി എന്റെ ഗ്രാമവും പിന്നെ കൂട്ടുകാരും എല്ലാമായി ഈ ഒഴിവു ദിനം ചിലവിടാം.
സന്തോഷത്തോടെ എന്റെ ജോലി സ്ഥലത്ത് നിന്നും റയില്‍വേ സ്റ്റെഷനിലോട്ടു തിരിച്ചു , അവിടെ എത്തിയപ്പോള്‍ ട്രെയിന്‍ വരാന്‍ ഇനിയും ഒരുപാട് സമയം ഉണ്ട് , ദീര്‍ഘ നേരത്തെ കാത്തിരിപ്പിന് ശേഷം എനിക്ക് പോകുവാന്‍ ഉള്ള ട്രെയിന്‍ എത്തി . വലിയതിരക്കൊന്നും ഇല്ല .സീറ്റില്‍ ഇരുന്നു അടുത്ത സീറ്റുകളില്‍ ആളുകള്‍ എത്തുന്നതെ ഉള്ളു ,ഓരോ ചിന്തയില്‍ മുഴുകിയിരിക്കുമ്പോള്‍ പെട്ടന്ന് ജനാലകമ്പിയുടെ അരികില്‍ നിന്ന് ഒരു യുവാവ്‌....
നല്ല തേജസ്സുറ്റ മുഖം അവന്‍ എന്നോട് എന്തോ പറയുവാന്‍ ആഗ്രഹിക്കുന്നു തീര്‍ച്ച ,ഞാന്‍ അവനോടു ചോദിക്കുവാന്‍ തുടങ്ങുംമ്പോഴെക്കും  അവന്‍ തുടക്കമിട്ടു
ചേട്ടാ എന്തെങ്കിലും ചില്ലറ തന്നു സഹായിക്കുമോ എന്ന് പറഞ്ഞു അവന്‍ കൈ നീട്ടി ..ഞാന്‍ സത്യത്തില്‍ ഞെട്ടി ,കാഴ്ചയില്‍ ഭംഗിയുള്ള നല്ല വസ്ത്രങ്ങള്‍ ധരിച്ച ഈ യുവാവില്‍ നിന്ന് ഞാന്‍ ഇങ്ങിനെ ഒരു ചോദ്യം തീരെ പ്രതീക്ഷിച്ചില്ല ,അവന്‍ വീണ്ടും ആ ചോദ്യം ആവര്‍ത്തിക്കുന്നു ,ജനാല കമ്പിയില്‍ പിടിച്ചു ദയനീയതയുടെ മുഖവുമായി നില്‍ക്കുന്ന അവനോടു എനിക്ക് ദേഷ്യമോ അതോ സഹതാപമോ ?  അറിയില്ല .
ഞാന്‍ കുറച്ചു കാശ് അവന്റെ കയ്യില്‍ വെച്ച്, അവനോടുപറഞ്ഞു സുഹ്രത്തെ താങ്കള്‍ക്ക് ഇങ്ങിനെ ജീവിക്കാന്‍ എങ്ങിനെ കഴിയുന്നു നല്ല ആരോഗ്യവാനല്ലേ എന്തെങ്കിലും ജോലി ചയ്തു ജീവിച്ചുകൂടെ എന്തിനിങ്ങനെ .............
എനിക്ക് മുഴുമിക്കുവാന്‍ കഴിഞ്ഞില്ല അപ്പോഴെക്കും ട്രെയിന്‍ നീങ്ങി തുടങ്ങി. ആ യുവാവ് ജനാല കമ്പിയില്‍നിന്നും കൈ വിട്ടു ,ആ നിമിഷം ഞാന്‍ ആകെ തരിച്ചു പോയി അവന്‍ ആ ജനാല കമ്പിയുടെ സഹായത്തോടെയാണ് നിന്ന് കൊണ്ട് എന്നോട് സംസാരിച്ചിരുന്നത് ട്രെയിന്‍ നീങ്ങിയതും അവന്‍ പ്ലട്ഫോമില്‍ ഇഴഅഞ്ഞു നീങ്ങുന്ന ആ കാഴ്ച ഇന്നും എന്റെ മനസ്സിനെ ഒരുപാട് നോവിക്കുന്നു


എന്റെ പ്രിയ സുഹ്രത്തെ ഞാന്‍ അറിയാതെ പറഞ്ഞു പോയ വാക്കുകള്‍ക്ക് മാപ്പ് ,ക്ഷമ ചോദിക്കുന്നു