ഞങ്ങളുടെ സ്വന്തം " മോയ്ക്ക"
കുഞ്ഞു നീ ആ താറാവുകളെ കൂട്ടിലാക്കിയൊ ?ആ കുട്ടിലാക്കിയല്ലോ മോയ്ക്ക,,ആ എന്നാ വന്നു ചായകുടി ഞാന്‍ ഓടിച്ചെന്നു ചായ കുടി തുടങ്ങി നല്ല ആട്ടിന്‍പാല് കൊണ്ടുണ്ടാക്കിയ ചായ . ആ അത് മറന്നു മോഇക്കയെ പരിജയപ്പെടുതിയില്ല അല്ലെ ..
മോയ്ക്ക ഏകദേശം ആഴുപെതിനോട് അടുക്കുന്നു മുടികളൊക്കെ നരച്ചു ,എന്‍റെ ഗ്രാമത്തിലെ ഒരു രസികന്‍ (ഒരിക്കല്‍ എന്‍റെ ഗ്രാമത്തിലെ കുറെ മത പുരോഹിതന്മാര്‍ മോയ്ക്കയുടെ വീട്ടില്‍ വന്നു അവരെല്ലാം ദേഷ്യത്തോടെ മോയ്ക്കയോട് സംസാരിക്കുന്നു അദ്ദേഹം പള്ളിയുമായി സഹകരിക്കുന്നില്ല അട്തുകൊണ്ട് അദ്ധേഹത്തെ ആയിരം വിലങ്ങാനാണ് അവര്‍ വന്നിരിക്കുന്നത് മോയ്ക്ക ചിരിക്കുകയ ,നിങ്ങള്‍ എന്നെ ആയിരം വിലങ്ങിയാല്‍ ഞാന്‍ നിങ്ങളെ തിരിച്ചു പതിനായിരം വിലങ്ങുന്നു എന്ന് പറഞ്ഞു അവരെ ആട്ടി ഓടിച്ച നിമിഷം ഞാന്‍ ഇന്നും ഓര്‍ക്കുന്നു )...എന്‍റെ അയല്‍വാസി ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിച്ചു ധൈര്‍ക്യമില്ലാത്ത ദാമ്പത്യം വിവാഹമോചനം, പിന്നീടങ്ങോട്ട് തനിച്ച് അല്ല തനിച്ചെന്നു പറയാന്‍ പറ്റില്ല
മോയ്ക്ക തനിച്ചല്ല ഞാനടക്കം ഇരുപതോളം കൂട്ടുകാര്‍ മോയ്ക്കയുടെ ആ ചെറിയ വീട്ടില്‍ എന്നും ഉണ്ടാകും .എന്‍റെ ബാല്യം മോയ്ക്കയെ കാണാത്ത ഒരു ദിവസവും കടന്നു പോയിട്ടില്ല .
വീട്ടില്‍ വഴാക്കുണ്ടാക്കുന്ന കുട്ടികളെ മുഴുവന്‍ മാതാ പിതാക്കള്‍ മോയ്ക്കയുടെ വീട്ടില്‍ കൊണ്ടുവന്നാക്കാരാന് പതിവ് .അവിടെ എത്തിയവര്‍ നന്നാവും അല്ലങ്കില്‍ മോയ്ക്ക നന്നാക്കും അതാണവരുടെ വിശ്വാസം .മോയ്ക്കയെ എല്ലാവര്ക്കും ഇഷ്ടമാണ് അതെ പോലെ സ്നേഹവും ഇവിടെ ഉള്ള എല്ലാ കുട്ടികള്‍ക്കും മോയ്ക്ക ഓരോ ഭാരമില്ലാത്ത ജോലികള്‍ നല്‍കും അതവര്‍ ഭംഗി ആയി ചെയ്യും. ചെയ്യണം അല്ലങ്കില്‍ ആട്ടിന്‍പാല്‍ ചേര്‍ത്ത ചായ ഇല്ല ,പമ്പരം ഇല്ല (എന്നാലും അവസാനം തരും) എനിക്ക് കിട്ടിയതോ താറാവിനെ നോക്കല്‍ ,മുഴല്‍ ,മേരു ,പശു ,ആട് എല്ലാത്തിനെയും നോക്കാന്‍ ഓരോരുത്തരും അവര്‍കോക്കെ ഓരോ ഇരട്ട പേരും മോയ്ക്ക നല്‍കും അതുറപ്പാ,(എനിക്കങ്ങിനെ കിട്ടിയത "കുഞ്ഞു"). ചിരിയും ബഹളവും പിണക്കവും ഇണക്കവും അടിപിടികളുമായി അങ്ങിനെ കുറേ നാളുകള്‍ ,മോയ്ക്കക്ക് ഒരു പ്രത്യേക സ്നേഹമാ കുഞ്ഞുവിനോടും കക്കനോടും (കാക്ക എന്‍റെ അടുത്ത സുഹ്ര്‍ത്താ )
മോയ്ക്കക്ക് ഒരു പ്രണയമുണ്ടായിരുന്നോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു "ചാരു" എന്ന് വിളിക്കുന്ന വയസ്സായ സ്ത്രീ എന്നും അവിടെ വരുമായിരുന്നു അവരാണ് വീട് വൃത്തിയാക്കുന്നത് അവര്‍ തമ്മില്‍ സംസാരിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ കൂവി വിളിക്കും അത് കണ്ടു ആ സ്ത്രീ ഞങ്ങളെ ആട്ടി ഓടിക്കും ദേഷ്യക്കാരിയ, എന്നാലും ഞങ്ങളെ വളരെ സ്നേഹമാ....
ഓരോ ദിവസവും എങ്ങിനെ സന്തോഷകരമാക്കാം എന്ന് ഞങ്ങളെ പഠിപ്പിച്ച ഒരുപാട് നല്ല ഉപദേശങ്ങള്‍ നല്‍കിയിരുന്ന എന്‍റെ മോയ്ക്ക ഞങ്ങള്‍ക്കെല്ലാമായിരുന്നു ഞങ്ങള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ മോയ്ക്ക തന്നെ ഉണ്ടാക്കി തരുമായിരുന്നു അങ്ങിനെ ദിവസങ്ങള്‍ കടന്നുപ്പോയി ...
എല്ലാ ദിവസത്തെയും പോലെ രാവിലെ മോയ്ക്കയുടെ വീട്ടിലേക്കു ഞങ്ങള്‍ ചെന്നു , ഹേ അതെന്താ മോയ്ക്കയുടെ വീട്ടില്‍ കുറെ പേര്‍ ഞങ്ങള്‍ ഓടിച്ചെന്നു, ആരും ഒന്നും മിണ്ടുന്നില്ല ഞങ്ങള്‍ എല്ലാവരും കൂടി അകത്തേക്ക് ച്ചെന്നു മോയ്ക്ക ഞങ്ങളുടെ കളിക്കൊപ്പുകളിന്മേല്‍ തല ചാഴ്ച്ചു സുഖമായി ഉറങ്ങുന്നു .എന്നും അതി രാവിലെ എണീക്കുന്ന മോയ്ക്ക ഇന്നെന്ത എണീക്കാത്തെ ഞങ്ങള്‍ കുലുക്കി വിളിച്ചു എണീക്കുന്നില്ല മോയ്ക്ക ഇനി എണീക്കില്ല മക്കളെ പിന്നില്‍ നിന്നും ഒരു ശബ്ദം ചാരു കലങ്ങിയ കണ്ണുകളുമായി ഞങ്ങളുടെ പിന്നില്‍ നില്‍ക്കുന്നു ഞങ്ങളുടെ കുഞ്ഞു മനസ്സുകള്‍ വിതുംബുവാന്‍ തുടങ്ങി ഞങ്ങളുടെ കൂട്ടുകാരന്‍ അല്ല വഴികാട്ടി ഇനി എഴുനെല്‍കില്ല .പുറത്തു നിന്ന് ചിന്നു പശു കരയുന്നു അവള്‍ക്കു വെള്ളം കോടുക്കേണ്ട സമയമായി താറാവ് കൂട്ടവും ആടുകളും എല്ലാം അവരവരുടെ ശബ്ദങ്ങളില്‍ ബഹളമുണ്ടാക്കി കൊണ്ടിരിക്കുന്നു ഒരു പക്ഷെ അവര്‍ ഞങ്ങള്‍ക്ക് മുന്‍പേ അറിഞ്ഞിട്ടുണ്ടാകും ,ആ പിള്ളേരെ അവിടുന്ന് മാറ്റിയെ.. നാട്ടിലെ ഒരു പ്രമാണിയുടെ സ്വരം ഞങ്ങളെ എല്ലാവരെയും വീടിന്നു പുറത്തേക്കാക്കി. ഞാന്‍ താറാവ് കൂട്ടങ്ങളെ നോക്കി വീടിന്റെ ഒരു മൂലയില്‍ ചാരിയിരുന്നു.
എന്നെ കുഞ്ഞു എന്നുവിളിച്ചിരുന്ന ഒരേ ഒരാള്‍ യാത്രയായിരിക്കുന്നു
മോയ്ക്കയുടെ വേര്‍പാടിന്നു ശേഷം ആ കുട്ടികൂട്ടങ്ങള്‍ പിന്നീട് ഒന്നിച്ചു കൂടിയിട്ടില്ല .അവരവരുടെ വീടുകളില്‍ പോയി . ഞങ്ങള്‍ എന്നും ഒന്നിച്ചു കൂടാറുള്ള ആ ആല്‍മര തണല്‍ ഇല്ലാതെ എങ്ങിനെ ഞങ്ങള്‍ കുട്ടം കൂടും ..
മോയ്ക്ക മരണം വരെ ഞാന്‍ നിങ്ങളെ ഓര്‍ക്കും ........................