ആദ്യ മഴയേറ്റ മണ്ണിന്‍ ഗന്ധവും
ആദ്യമെന്നെ തലോടിയ കൈകളും
ഓര്‍മയിലെന്നും
അന്നെന്നെ തഴുകി തലോടിയ കാറ്റിന്നു
മണ്ണിന്‍ ഗന്ധം മാത്രം
ഇന്നലകളിലെ സൌഹ്രദം എനിക്ക് സ്വാന്തനമായ് ,വഴികാട്ടിയായ്
ഇന്നലെകളിലെ സുര്യ പ്രഭ
അന്നെന്നെ ജ്വാല മുഖനാക്കി
പിന്നിട്ട വഴികളിലോന്നും
രക്തകറ പുരണ്ടതെയില്ല
ഇന്നെനിക്കെന്നെ നഷ്ടമാവുന്നുവോ
ജീവിത സായാഹ്നങ്ങള്‍ ഇന്നലകളുടെ ഓര്‍മകളില്‍ മുഴുകി ..

