നഷ്ട സ്വപ്നം
ഇടനാഴിയിലെ കിളിവാതിലില്‍
ഇരു മിഴികളെന്റെ മനം കവര്‍ന്നതും
കൈകള്‍ കോര്‍ത്തു പാട വരമ്പിലൂടെ നടന്നതും
അമ്പല കുളത്തിണ്ണയില്‍ ഇമകള്‍ വെട്ടി
ആരുമറിയാതെ കൈമാറിയ സ്നേഹവും
കലാലയ വരാന്തകളില്‍ തൊട്ടുരുമ്മി നടന്നതും
എല്ലാം ഇന്നലെകളുടെ ഓര്‍മ്മകള്‍ മാത്രം
ദശാന്തരങ്ങള്‍ കഴിഞ്ഞും മായാതെ മറയാതെ മനസ്സിന്റെ കോണിലെങ്ങോ
കുഴിച്ചു മൂടിയ പ്രണയം
ജീവിത നൌക കരയണയാന്‍ ഇനിയെത്ര നാള്‍
അലകളിലാടി ഉലയുന്നു, തീരം എത്രയോ വിദൂരം .....
ഇടനാഴിയിലെ കിളിവാതിലില്‍ ഇരു മിഴികളെന്റെ മനം കവര്‍ന്നതും
കൈകള്‍ കോര്‍ത്തു പാട വരമ്പിലൂടെ നടന്നതും
അമ്പല കുളത്തിണ്ണയില്‍ ഇമകള്‍ വെട്ടി
ആരുമറിയാതെ കൈമാറിയ സ്നേഹവും
കലാലയ വരാന്തകളില്‍ തൊട്ടുരുമ്മി നടന്നതും
എല്ലാം ഇന്നലെകളുടെ ഓര്‍മ്മകള്‍ മാത്രം
ദശാന്തരങ്ങള്‍ കഴിഞ്ഞും മായാതെ മറയാതെ മനസ്സിന്റെ കോണിലെങ്ങോ
കുഴിച്ചു മൂടിയ പ്രണയം
ജീവിത നൌക കരയണയാന്‍ ഇനിയെത്ര നാള്‍
അലകളിലാടി ഉലയുന്നു, തീരം എത്രയോ വിദൂരം .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ