അന്ധനായ കിണ്ണന്‍ (കൃഷ്ണേട്ടന്‍ )
ഉദയ സുര്യന്റെ കിരണങ്ങളും കൂടെ മനസ്സിനെ തലോടുന്ന മന്തമാരുതനും, രാവിലെ എഴുനേറ്റു പച്ച പുതച്ച വയലോരങ്ങളിലേക്ക് കണ്ണും നട്ട് വീടിന്റെ ഉമ്മറത്ത് ഏതോ സ്വപ്ന ലോകത്ത് എന്ന പോലെ ഇരിക്കുകയാണ് കിണ്ണന്‍ .........വന്നു ചായ കുടി കിണ്ണ ..
ഉം ..ഇപ്പ വരാം ..മുഖം കഴുകി കിണ്ണന്‍ ചായ കുടിക്കുവാന്‍ തുടങ്ങി .........ഇന്ന് സ്കുള്‍ തുറക്കുകയല്ലേ? അമ്മയുടെ ചോദ്യം
ഉം ,വീണ്ടും ഒരു മുളല്‍ മാത്രം .............എന്നാ വേഗം കഴിക്ക്.എന്നിട്ട് കുളിച്ചു വാ,
കിണ്ണന്‍ ഭക്ഷണം കഴിച്ചു വീടിന്റെ അരികിലുടെ ഒഴുകുന്ന ചെറിയ അരുവിയിലോട്ടു നടന്നു .ആകാശത്തിന്റെ നീലിമ ,കിളികളുടെ ശബ്ദങ്ങള്‍ വയലോരത്തിന്റെ ഹരിത ഭംഗി ,എല്ലാം ആസ്വദിച്ചു അല്‍പ്പനേരം കുടി അരുവിക്കരികില്‍ നിന്നു.........കുളി കഴിഞ്ഞു പുത്തനുടുപ്പുകളും ധരിച്ചു പുതിയ പാഠ പുസ്തകങ്ങളും കയ്യില്‍ പിടിച്ചു വിദ്യാലയത്തിലേക്ക് നടന്നു നീങ്ങി ,പോകുന്ന വഴിക്ക് വഴി വക്കിലെ ഉപയോഗ ശുന്യമായ പഴയ കിണറ്റിലേക്ക് ഒരു ചെറിയ കല്ലെടുതിട്ടു ,ആ ശബ്ദം കൂടി കേട്ടാലെ കിണ്ണന് സന്തോഷമാവു ..കണ്ണില്‍ നിന്നും മായുന്നത് വരെ അവനെയും നോക്കി അമ്മ ആ കൊച്ചു വീടിന്റെ പടിക്കല്‍ നില്കുകയായിരുന്നു ..
വര്‍ഷങ്ങള്‍ കടന്നു പോയി കിണ്ണന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം ഒരു ദിവസം കിണ്ണനെയും കുട്ടി അവന്റെ രണ്ടു കുട്ടുകാര്‍ വീട്ടിലേക്കു വന്നു ,എന്തെ കിണ്ണ ഇന്ന് നേരത്തെ സ്കുള്‍ വിട്ടോ? അമ്മ ചോദിച്ചു . .ഇല്ല ,അവനു സുഖമില്ല ,കുട്ടുകാര്‍ ഉത്തരം പറഞ്ഞു ..എന്തെ എന്ത് പറ്റി? അവന്റെ കണ്ണ് വേദനിക്കുന്നു ,വീട്ടില്‍ പോയ്‌കൊള്ളാന്‍ അധ്യാപകന്‍ പറഞ്ഞു .അമ്മയുടെ മുഖം ആകെ വിളര്‍ത്തു ,കിണ്ണ എന്തുപറ്റിയെടാ നിനക്ക് അമ്മയോട് പറ ..വേദന കൊണ്ട് കിണ്ണന്‍ മിണ്ടാതെ നില്‍ക്കുകയായിരുന്നു ..ഈശ്വര എന്റെ മോനെന്തു പറ്റി ..വയലില്‍ പണിയെടുത്തു കൊണ്ടിരുന്ന അച്ഛനെ വിളിച്ചു വരുത്തി ..കിണ്ണനെയും കൊണ്ട് ആശുപത്രിയിലോട്ടു നടന്നു ..
എന്താണ് ഡോക്ടര്‍ കുഴപ്പം ?അച്ഛന്‍ ഡോക്ടറോട് ചോദിച്ചു ..കാഴ്ച ശക്തി കുറഞ്ഞു വരുകയാണെന്ന് സംശയമുണ്ട് .എന്തായാലും ഈ മരുന്ന് രണ്ടു ദിവസം കഴിക്ക് എന്നിട്ട് എന്നെ വന്നു കാണു ,ഡോക്ടര്‍ മറുപടി പറഞ്ഞു ..മരുന്ന് വേടിച്ചു അവര്‍ വീട്ടിലേക്കു തിരിച്ചു .
കിണ്ണനില് മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല ,കാഴ്ച കുറഞ്ഞു വരുന്നു .
ആ കുടുംബത്തിന്റെ തണലാണ് അവന്‍ അവരുടെ ഏക ആശ്രയം ഏക സന്തതി ,കുടുംബത്തിന്റെ വിളക്ക്..അങ്ങിനെ എല്ലാം എല്ലാമാണ് കിണ്ണന്‍ .വലിയ വലിയ ആശുപത്രികളില്‍ കേറിയിറങ്ങി ,പേരിടാത്ത രോഗം ,വൈദ്യ ലോകം കൈ മലര്‍ത്തുന്നു ........ഈശ്വര ഞങ്ങളുടെ കിണ്ണന്‍ ..........ആ അമ്മയുടെ നെഞ്ചുരുകി. പത്തു വയസ്സായപ്പോഴേക്കും കിണ്ണന്റെ കാഴ്ച പുര്‍ണമായും നഷ്ടപെട്ടു.അവന്‍ അന്ധകാരത്തിലേക്ക് നീങ്ങി ,പഠനം ഉപേക്ഷിച്ചു .ഗ്രാമത്തിന്റെ മനോഹാരിത പകര്‍ന്നു നല്‍കാന്‍ അവന്റെ കണ്ണുകള്‍ക്കാവുന്നില്ല.എന്നും കണി കണ്ടു ഉണരാറുള്ള അമ്മയുടെ മുഖവും .എല്ലാം നഷ്ടപ്പെടുകയായിരുന്നു ..അന്ധത വീടിന്റെ ഒരു മുലയില്‍ കിണ്ണനെ ഒതുക്കി..
പതിനേഴു വയസ്സായപ്പോഴേക്കും അച്ഛനും അമ്മയും കിണ്ണനെ തനിച്ചാക്കി എന്നെന്നേക്കുമായി യാത്രയായി .ഈശ്വരനെ ശപിച്ച നിമിഷങ്ങളായിരുന്നു അത് .വിധിയല്ല മറിച്ചു ക്രൂരതയാണ് ദൈവം എന്നോട് കാണിക്കുന്നത് .ഇവരുടെ കൂടെ എന്നെയും കുടി അങ്ങ് വിളിക്കാമായിരുന്നില്ലേ .ചിതക്കരികില്‍ കണ്ണ് നീര്‍ തറയിലേക്കു ഒഴുകി തുടങ്ങിയിരുന്നു .ജീവിതത്തില്‍ തീര്‍ത്തും ഒറ്റ പെടുകയാണ് കിണ്ണന്‍ ...... അയല്‍ വാസികളുടെ സഹായം കുറച്ചു ദിവസങ്ങളില്‍ ഒതുങ്ങി ..പട്ടിണിയിലേക്ക് നീങ്ങുകയാണ് ......
വയലോരത്തെ കിളികളുടെ ശബ്ദം അരുവിയുടെ "കള കള " നാദം.............എല്ലാം അവനെ ഇടയ്ക്കു ബാല്യത്തിലോട്ടു കൂട്ടി കൊണ്ടുപോകുമായിരുന്നു ....അങ്ങിനെ ഇരിക്കെ ഒരു കുട്ടുകാരന്റെ സഹായത്താല്‍ ഒരു പാചക ശാലയില്‍ പാത്രങ്ങള്‍ വ്രത്തിയാകുന്ന ജോലി ലഭിച്ചു .പട്ടിണി മാറ്റുവാന്‍ വേണ്ടി വേറെ മാര്‍ഗമില്ല .എങ്ങിനെയെങ്കിലും ജീവിക്കേണ്ടേ .ബാല്യത്തിലെ നട വരമ്പിന്റെ ഓര്‍മകളും ഊനു വടിയും അവനു യാത്രക്ക് സഹായമായി ..വര്‍ഷങ്ങള്‍ കഴിഞ്ഞു ജീവിതത്തിന്റെ യൌവ്വനവുംപിന്നിട്ടു വാര്‍ധക്യത്തിലോട്ടു പ്രവേശിക്കുകയാണ് കൃഷ്ണേട്ടന്‍ .ഇന്ന് നാട്ടുകാര്‍ക്ക് പ്രിയപെട്ടവന്നാണ് ,എല്ലാം സുപരിചിതം വഴികള്‍ ,വാഹനങ്ങളുടെ ശബ്ദം ,കുട്ടുകാരുടെ സംസാരം ,കവലകള്‍ അങ്ങിനെ എല്ലാം .... എല്ലാവര്ക്കും സ്നേഹമാണ് ,ഒപ്പം സഹതാപവും ......
നാല്‍പ്പത്തിഒന്‍പതാം വയസ്സിലും ഇപ്പോഴും രാവിലെ എഴുനേറ്റു ജോലിക്ക് പോകുവാന്‍ ഒരുങ്ങുകയാണ് .യാത്രക്കിടെ വഴിവക്കിലെ പുതിയ തലമുറയുടെ പല വിധ സംസാരങ്ങളും ശ്രവിച്ച് കൃഷ്ണേട്ടന്‍ നടപ്പ് തുടര്‍ന്നു ,ഇടയ്ക്കു പരിചിതമല്ലാത്ത രണ്ടു പേര്‍ സംസാരിക്കുന്നത് കിണ്ണന്‍ ശ്രദ്ധിച്ചു നാട്ടിലെ പുത്തന്‍ പണക്കാരായ രണ്ടുപേര്‍ "ഒരാള്‍ ചോദിച്ചു ഏതാ ഈ കുരുടന്‍ ...ചിരിച്ചു കൊണ്ട് മറ്റെയാള്‍ പറഞ്ഞു അത് നമ്മുടെ കൃഷ്ണേട്ടന്‍ ആണെന്ന തോനുന്നെ ".................
ഇട നെഞ്ചു പിളരുന്ന ചിരി ,മറ്റേയാളുടെ പരിഹാസം, കൃഷ്ണേട്ടന്‍ കാതുകള്‍ പൊത്തിപിടിച്ചു..മനസ്സ് തളരുകയാണ്, ചങ്ക് ഇടറുന്നു ,കാലുകള്‍ വിറക്കുന്നു .മനസ്സിനെ നിയന്ത്രിക്കുവാന്‍ കഴിയാതെയാവുകയാണ് .അവരുടെ ഇടയില്‍ നിന്നും നീങ്ങി എവിടെയെങ്കിലും ഒന്നിരിക്കണം. വയ്യ ശരീരം വിറക്കുന്നു ...ജീവിതത്തില്‍ പല ഘട്ടങ്ങളും തരണം ചെയ്തവനാണ് .ജീവിതത്തിലെ ക്രൂരമായ വെല്ലുവിളി അതിജീവിച്ചിട്ടുണ്ട്, അച്ഛനും അമ്മയും നഷ്ടപെട്ടപ്പോഴും ഇത്രത്തോളം മനസ്സ് തളര്ന്നിട്ടില്ല നെഞ്ച്ഇടറിയിട്ടില്ല. ഇങ്ങിനെ മനസ്സിനെ നോവിക്കുന്ന ഒരു വാക്ക് ,സംസാരം ഈ ഗ്രാമത്തിലുള്ളവരുടെ ഇടയില്‍ നിന്നും ഉണ്ടായിട്ടില്ല ,ഞാന്‍ കേള്‍ക്കെ പറഞ്ഞിട്ടില്ല .....നടത്തം തുടര്‍ന്നു.പിന്നിട്ട വഴികളും താണ്ടുവാനുള്ള ദുരവും മനസ്സില്‍ നിന്നും മാഞ്ഞു പോകുന്നത് പോലെ .....കാലുകളുടെ ശക്തി കുറഞ്ഞു വരുന്നത് പോലെ .ഒരു പരിചിതമില്ലാത്ത വഴിയിലുടെ നടക്കുന്നത് പോലെ .... ഒരടി കുടി മുന്നോട്ടു വെച്ചു ,മുട്ടുകള്‍ വിറക്കുന്നു ............കൃഷ്ണേട്ടന്റെ രണ്ടാമത്തെ കാല്‍ വെപ്പ് ആ പഴയ ഉപയോക ശുന്യമായ പൊട്ട കിണറ്റിലെക്കായിരുന്നു .
ബാല്യത്തില്‍ എന്നും കിണ്ണന്റെ കല്ലുകള്‍ സ്വീകരിച്ചു ഇഷ്ടമുള്ള ശബ്ദം കേള്‍പ്പിച്ചിരുന്ന ആ കിണര്‍ ഇപ്പോള്‍ കൃഷ്ണേട്ടനെ സ്വീകരിച്ചിരിക്കുന്നു ഒരു വലിയ ശബ്ദത്തോടെ .........കൃഷ്ണേട്ടന്‍ യാത്രയാവുകയായിരുന്നു പരിഹാസമില്ലാത്ത ലോകത്തേക്ക്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ